കൊട്ടില്‍പാറയില്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി...

കൊട്ടില്‍പാറയില്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി കൊട്ടില്‍പ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ നാലിനു വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയ സൈമണെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള സൈമണ്‍ അപകടനില തരണം ചെയ്തിട്ടില്ല.
ആശുപത്രിയിലെത്തിച്ച യുവാവിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വീടിന് സമീപം പുല്ലരിയുന്നതിനിടെ ഇന്നലെയാണ് യുവതിയെ സൈമണ്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha
























