ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബര്‍ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്.
ഇനിയും 4 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.അതേസമയം ബിജെപി മുഴുവന്‍ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയവും ഇന്ന് അവസാനിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























