തിരുവമ്പാടിയില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരുക്ക്

തിരുവമ്പാടിയില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പെട്ടു. വടക്കാഞ്ചേരി അകമല ഫ്ലൈവെല്‍ വളവില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഡിലക്സ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരി-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























