പാലക്കാട് സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

പാലക്കാട് സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. തമിഴ്നാട്ടിലെ ചെമ്മണാമ്പതിയില്‍ നിന്നും ബുധനാഴ്ച 4950 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയ കേസിലെ പ്രതിയായ മുതലമട മൂച്ചങ്കുണ്ട് അണ്ണാനഗര്‍ ചാലിപ്പറമ്പില്‍ സബീഷ് ജേക്കബാണ് (സതീഷ് ജേക്കബ് - 41) മരിച്ചത്.
സബീഷ് നോക്കി നടത്തിയിരുന്ന എറണാകുളം സ്വദേശിയുടെ തെങ്ങിന് തോട്ടത്തില്‍ നിന്നാണ് കുഴിച്ചിട്ട നിലയില്‍ 33 ലിറ്റര്‍ വീതമുള്ള 150 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്. സബീഷ് മുമ്പും സ്പിരിറ്റ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. സബീഷിനെ എക്സൈസ് ചോദ്യം ചെയ്യാനിരിക്കെയാണ് മരണമടഞ്ഞത്.
ബുധനാഴ്ച രാത്രി തൊടുപുഴ സ്വദേശിയും മൂച്ചങ്കുണ്ടില്‍ താമസിക്കുന്നയാളുമായ പരിചയക്കാരനെ വിളിച്ച് താന്‍ കേരളത്തിലെ ചെമ്മണാമ്പതിയിലെ തോട്ടത്തിലുണ്ടെന്നും അങ്ങോട്ട് വരണമെന്നും സുബീഷ് ആവശ്യപ്പെട്ടതായി പോലീസിന് വിവരം ലഭ്യമായിട്ടുണ്ട്. പരിചയക്കാരന് സബീഷിന്റെ അടുത്ത് എത്തിയപ്പോള്‍ അവശനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha
























