ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി.
വയനാട് ദുരന്തത്തില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരന്‍ ജെന്‍സനും വിടപറഞ്ഞു. അച്ഛനും അമ്മയും സഹോദരിയേയും ഉരുള്‍പൊട്ടല്‍ കവര്‍ന്നപ്പോള്‍ ശ്രുതിയ്ക്ക് കരുത്തായി നിന്നത് ജെന്‍സനായിരുന്നു. ഇപ്പോള്‍ ജെയ്‌സന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്... മമ്മൂട്ടി കുറിച്ചു.
അതേസമയം ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
" f
https://www.facebook.com/Malayalivartha