ജീവനക്കാര്‍ക്ക് ആശ്വാസം... ഓണത്തിനു മുമ്പ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും

ഓണത്തിനു മുമ്പ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും നല്‍കുമെന്ന വാക്ക് മാനേജ്മെന്റിന് പാലിക്കാനായി. ഒന്നര കൊല്ലത്തിനുശേഷമാണിത്. ഓവര്ഡ്രാഫ്ടായി എടുത്ത 50 കോടിയും ഇന്ധനകമ്പനികള്‍ക്ക് നല്‍കാതെ കരുതിവച്ച തുകയും ചേര്‍ത്ത് ശമ്പളം നല്കി. വേണ്ടിവന്നത് 74.8 കോടി രൂപ.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി മുതല്‍ ശമ്പളം രണ്ടു ഗഡുക്കളായാണ് നല്‍കിയിരുന്നത്. അതില്‍തന്നെ പലപ്പോഴും വീഴ്ചയുമുണ്ടായി. കെ.ബി.ഗണേശ്കുമാര്‍ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഒറ്റത്തവണയായി നല്‍കാനുള്ള ശ്രമം ആരംഭിച്ചത്.
അതിനായി നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് വാക്കുപാലിക്കാനായി ഇന്ധനകമ്പനികള്‍ക്ക് നല്‍കേണ്ട പണവും ഉപയോഗിക്കേണ്ടി വന്നത്. ശമ്പളം മുടങ്ങിയാല്‍ പണിമുടക്ക് ഉള്‍പ്പെടെ നടത്താനായി തൊഴിലാളി സംഘടനകള്‍ തയ്യാറെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























