ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ജനം.. മലയാളികള്‍ ഓട്ടപ്പാച്ചിലേക്ക് പായുന്ന ഉത്രാടം നാളെ

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ജനം.. ഞായറാഴ്ചത്തെ തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു എല്ലാവരും. സദ്യക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളമൊരുക്കാന് പൂ വാങ്ങാനുമെല്ലാം മലയാളികള്‍ ഓട്ടപ്പാച്ചിലേക്ക് പായുന്ന ഉത്രാടം ശനിയാഴ്ചയാണ്. അത്തം മുതല്‍ പത്തുനാള്‍ നീളുന്ന ഓണം ഒരുക്കത്തില്‍ വിപണി ഏറ്റവും കൂടുതല്‍ സജീവമാവുന്നത് ഈദിവസമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുന്ന മുല്ലയ്ക്കല് തെരുവിലാണ് കൂടുതല്‍ തിരക്കുളളത്.
വസ്ത്ര, ഗൃഹോപകരണ വ്യാപാരസ്ഥാപനങ്ങളില്‍ വന്ഓഫറുകളും സമ്മാനങ്ങളും നല്‍കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. തിരക്ക് വര്‍ധിച്ചതോടെ പ്രധാന റോഡുകളിലും ഇടറോഡുകളിലുംഅനധികൃത വാഹനപാര്ക്കിങ്ങാണ് പ്രധാനപ്രശ്നം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്. സൗകര്യക്കുറവ് മൂലം വഴിയോരത്ത് മിക്കവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. പലയിടത്തും നിയന്ത്രിക്കാന്‍ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിലതിന് വിലകൂടിയും കുറഞ്ഞും നില്ക്കുന്ന പച്ചക്കറി കച്ചവടവും തകൃതില്‍ നടക്കുകയാണ്.
https://www.facebook.com/Malayalivartha
























