നിയസഭാ കയ്യാങ്കളികേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

നിയസഭാ കയ്യാങ്കളികേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
ശിവദാസന്‍ നായര്‍, എംഎ വാഹിദ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. വി ശിവന്‍കുട്ടിയും ഇപി ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസില്‍ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാനായി സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാനായി പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നില്ല.
മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് നിയമസഭാ കയ്യാങ്കളി കേസ്.
"
https://www.facebook.com/Malayalivartha
























