സിപിഎം: എം.എ. ബേബി ജനറല്‍ സെക്രട്ടറിയാകും വൃന്ദാ കാരാട്ടിനും സാധ്യത

സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി വരാന്‍ സാധ്യത. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എംഎ ബേബിയെ ഒഴിവാക്കിയാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ വൃന്ദ കാരാട്ടിനും സാധ്യത ചെറുതല്ല. സിപിഎമ്മിന് ഇപ്പോള്‍ അടിത്തറയുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നൊരാള്‍ ജനറല്‍ സെക്രട്ടറിയാവാനാണ് ഏറെ സാഹചര്യവും സാധ്യതയും. ഇംഗ്‌ളീഷും മലയാളവും ഹിന്ദിയും എംഎ ബേബിക്ക് നന്നായി അറിയാമെന്നതും ബേബിക്ക് അനുകൂലമായ സാധ്യയാണ്.
പശ്ചിമ ബംഗാളുകാരിയും മുന്‍ എയര്‍ ഹോസ്റ്റസും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദാ കാരാട്ട് തെരഞ്ഞെടുക്കപ്പെട്ടാല്‍ സിപിഎം തലപ്പത്ത് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കടന്നുവരും. മാത്രവുമല്ല ഭര്‍ത്താവിനു പിന്നാലെ ഭാര്യയും സിപിഎം പ്രസ്ഥാനത്തെ നയിക്കും എന്നതാണ് പുതുമ.
അടുത്ത ഊഴം പശ്ചിമബംഗാളിനു നല്‍കിയാല്‍ മുതിര്‍ന്ന നേതാവ് നീലോല്‍പല്‍ ബാസുവിനായിരിക്കും ഊഴം വരിക. സ്വന്തം തട്ടകമായ ബംഗാളില്‍പോലും സിപിഎമ്മിന് വേരുകളില്ലാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ നിന്ന് ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള സാധ്യതയില്ല. നിലവിലുള്ളവരില സീനിയര്‍ നേതാക്കളിലൊരാളാണ് നീലോല്‍പല്‍ ബാസു.
മുന്‍പ് രണ്ടു ടേം ജനറല്‍ സെക്രട്ടറി പദവിയില്‍ ഇരുന്നതിനാല്‍ ഒരിക്കല്‍ക്കൂടി പ്രകാശ് കാരാട്ട് ഇതേ പദവിയില്‍ എത്താനുള്ള സാധ്യത ഒട്ടുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് വനിതയായ വൃന്ദ പാര്‍ട്ടിയുടെ അമരക്കാരിയാവാനുള്ള സാഹചര്യം മുന്നിലുള്ളത്.
മുന്‍മന്ത്രിയും മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ എംഎ ബേബി ക്രിസ്ത്യന്‍ വിഭാഗക്കാരനാണ്. കൊല്ലത്തു നിന്നുള്ള പാര്‍ട്ടി നേതാവു മാത്രമല്ല പാര്‍ട്ടിയുടെ സൈദ്ധാന്തികരിലും വാഗ്മികളിലും പ്രമുഖനുമാണ്. കാരാട്ട് അന്തരിച്ച ഒഴിവില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയ്ക്ക് ചുമതലയേല്‍പ്പിക്കുകയാണ് സിപിഎമ്മിന്റെ പാരമ്പര്യം.
സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരെഞ്ഞെടുത്ത 17 അംഗ പോളിറ്റ് ബ്യുറോ അംഗങ്ങളില്‍ മൂന്നുപേര്‍ പുതുമുഖങ്ങളായിരുന്നു. എ. വിജയരാഘവന്‍, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവരാണ് അവസാനമായി പിബിയില്‍ എത്തിയത്.
എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ഹന്നന്‍ മൊള്ള എന്നിവരെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാമചന്ദ്ര ഡോം ബംഗാളില്‍ നിന്നുള്ള മുന്‍ എം പിയും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പോളിറ്റ് ബ്യൂറോ അംഗവുമാണ്. അശോക് ധാവ്‌ളെ മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവും കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമാണ്. മൂന്നു തവണ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും യെച്ചൂരി ഉള്‍ക്കൊള്ളുന്നു എന്നതായിരുന്നു ആന്ധ്രക്കാരനായ യെച്ചൂരിക്കുണ്ടായിരുന്ന നേട്ടം.
സീതാറാം യെച്ചൂരിയുടെ ഒഴിവില്‍ പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടെത്തണം. പോളിറ്റ് ബ്യൂറോയില്‍ അംഗമായ ഒരാളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യം.
സൂര്യകാന്ത മിശ്ര, മുഹമ്മദ് സലീം, ബി വി രാഘവുലു, ജി രാമകൃഷ്ണന്‍, തപന്‍ സെന്‍14. നിലോത്പല്‍ ബസു, എ വിജയരാഘവന്‍, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരൊക്കെ നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ അംഗങ്ങളാണ്.
കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരള സിപിഎമ്മിലെ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍. ഇവരില്‍ ഇംഗ്‌ളീഷില്‍ എഴുതാനും പ്രസംഗിക്കാനും കഴിവുന്ന ഏകയാള്‍ എംഎ ബേബിയാണ്. കേരളത്തില്‍ പരിഭാഷകനില്ലാതെ എംഎ ബേബിക്ക് മലയാളത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ ഇംഗ്‌ളീഷിലും സാസാരിക്കാനാകുമെന്നതാണ് നേട്ടം. പിണറായി വിജയനുമായി ആശയപരാമായി അത്രയേറെ അടുപ്പത്തിലല്ല നിലവില്‍ എംഎ ബേബി. മാത്രവുമല്ല കേരളത്തില്‍ നിലവിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ മറ്റുള്ളവരും ബേബി ജനറല്‍ സെക്രട്ടിയാകുന്നതിനെ എത്രത്തോളം പിന്‍തുണയ്ക്കുമെന്നത് വ്യക്തമല്ല.
കൊല്ലം പ്രാക്കുളം സ്വദേശിയായ എംഎ ബേബി വിഎസ് മന്ത്രിസഭയില്‍ ബേബി കേരളത്തില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായിരുന്നു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിലാണ് ബേബി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ്.
https://www.facebook.com/Malayalivartha
























