ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീൽ സ്ഥാപിച്ചു

കൊച്ചി: ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീൽ സ്ഥാപിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനായാണ് കീൽ സ്ഥാപിച്ചത്.
ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനായാണ് 12,000 ക്യുബിക് മീറ്റർ ഹോപ്പർ കപ്പാസിറ്റിയുള്ള ഡിസിഐ ഡ്രെഡ്ജ് ഗോദാവരി എന്ന പേരിട്ടിരിക്കുന്ന ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ (ടിഎസ്എച്ച്ഡി) നിർമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ നാവിക ശേഷിയുടെ സുപ്രധാന നാഴിക്കല്ലായി മാറും. ഇന്ത്യ ഗവൺമെന്റിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായുള്ള ആത്മനിർഭർ ഭാരത്' സംരംഭത്തിന് കീഴിലുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്.
ഡിസിഐ ഡ്രെഡ്ജ് ഗോദാവരി ഡിസൈനിലും നിർമ്മാണത്തിലും പ്രമുഖരായ നെതർലാൻഡ്സിലെ റോയൽ ഐച്ച്‌സി യുടെ സഹകരണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, ഈ ഡ്രെഡ്ജർ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സാങ്കേതികമായി നൂതനമായ ഡ്രെഡ്ജർ ആയിരിക്കും.
ഏറ്റവും വലിയ ഇന്ത്യൻ ഡ്രെഡ്ജിംഗ് കമ്പനിയായ എംഎസ് ഡിസിഐ (M/s DCI) യുടെ ശേഷി ഈ കപ്പൽ ഗണ്യമായി വർദ്ധിപ്പിക്കും, അതുവഴി മാരിടൈം ഇന്ത്യ വിഷൻ (MIV-2030) പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യയിലെ എല്ലാ പ്രധാന തുറമുഖങ്ങളുടെയും ശേഷി വർദ്ധിപ്പിക്കാനും സാധിക്കും. ഇന്ത്യയുടെ ഡ്രെഡ്ജിംഗ് ശേഷി വർധിക്കുന്നതോടെ തീരദേശ, ഉൾനാടൻ ഷിപ്പിംഗ് വിപണിയുടെ വളർച്ചയ്ക്കും പിന്തുണ ലഭിക്കും.
127 മീറ്റർ നീളവും 28 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. നെതർലാൻഡ്സിലെ റോയൽ ഐഎച്ച്സിയുടെ ആഗോളതലത്തിൽ പ്രശംസ നേടിയ 'ബീഗിൾ' പ്ലാറ്റ്ഫോമിന് കീഴിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന വിധമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തുറമുഖ വികസന പ്രവർത്തനങ്ങളിൽ ഇത് നിർണായകമാകും.
ചടങ്ങിൽ ഇന്ത്യയിലെ നെതർലാൻഡ്സ് അംബാസഡർ, മരിസ ജെറാർഡ്സ്, വിപിഎ ആൻഡ് ഡിസിഐ ചെയർപേഴ്‌സൺ ഡോ. എം. അംഗമുത്തു, ഡിസിഐ എംഡി ദുർഗേഷ്‌കുമാർ, കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ,
റോയൽ നെതർലൻഡ്‌സ് എംബസി സാമ്പത്തിക ഉപദേഷ്ടാവ് ബേൺഡ് ഷോൾട്‌സ്, കൊച്ചി കപ്പൽശാല ഫിനാൻസ് ഡയറക്ടർ ജോസ് വി ജെ, കൊച്ചി കപ്പൽശാല ഡയറക്ടർ ഓപ്പറേഷൻസ് ശ്രീജിത്ത് കെ എൻ, കൊച്ചി കപ്പൽശാല ക്യാപ്റ്റൻ കെ എം ചൗധരി, ജനറൽ മാനേജർ (ബിഡി) ഡിസിഐ റോജിയർ കാലിസ്, റോയൽ ഐഎച്ച്സി നെതർലാൻഡ്സ് ഡയറക്ടർ കൂടാതെ കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥർ, ഡിസിഐ, റോയൽ ഐഎച്ച്സി നെതർലൻഡ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ, പോർട്ട് ട്രസ്റ്റും മറ്റ് ഓഹരി ഉടമകളും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























