Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

ഭീകരര്‍ക്ക് എട്ടിന്റെ പണി... ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരരെ തുരത്താന്‍ പുതിയ തന്ത്രം

14 SEPTEMBER 2024 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

ജമ്മുകശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വച്ച് കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചത്.

നായിബ് സുബേദാര്‍ വിപന്‍ കുമാര്‍, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോര്‍പ് എക്‌സില്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചില്‍ നടത്തിയത്.

കശ്മീരില്‍ നിയമസഭാ തിതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം നടന്നത്. സെപ്റ്റംബര്‍ 18 മുതലാണ് വോട്ടെടുപ്പ്. കഠ്വയിലെ ഖാന്ദാരയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരില്‍നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈല്‍ ഫോണും പിടികൂടി.

അതേസമയം ജമ്മുകശ്മീര്‍ ജനതയുമായി സഹകരിച്ച്, ഭീകരരെ നേരിടാന്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ സൈന്യം പരിശീലിപ്പിക്കുന്നു. 600 പേരാണ് പുതിയ സംരംഭത്തിന് കീഴില്‍ പരിശീലനം നേടുന്നത്.

കശ്മീര്‍ പോലീസുമായി സഹകരിച്ചാണ് ഭീകരവാദ ഭീഷണികള്‍ക്കെതിരെ പ്രാദേശിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ (വിഡിജി) സൈന്യം പരിശീലിപ്പിക്കുന്നത്. പ്രദേശത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ട് അവരുടെ ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിന് സിവിലിയന്മാരെ സജ്ജമാക്കുകയാണ് ലക്ഷ്യം.

ഓട്ടോമാറ്റിക് റൈഫിളുകള്‍, സ്‌ക്വാഡ് പോസ്റ്റ് ഡ്രില്ലുകള്‍, ചെറിയ യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ഏകദേശം 600 പേര്‍ തീവ്രപരിശീലനത്തിലാണ്. പരിശീലനം ഗ്രാമങ്ങള്‍ക്ക് സമീപമാണ് നടത്തുന്നത്, പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ വേഗത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഓരോ വിഡിജി യൂണിറ്റിനും കുറഞ്ഞത് മൂന്ന് ദിവസത്തെ ഘടനാപരമായ പരിശീലനം ലഭിക്കുന്നു.

സരോളിലെ കോര്‍ ബാറ്റില്‍ സ്‌കൂളില്‍ നിന്നുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ സഹായവും പരിശീലനത്തിനുണ്ട്. ജമ്മുകശ്മീര്‍ പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ പരിപാടി ആരംഭിച്ചത്, ഇതിനകം രജൗരിയില്‍ 500 ഓളം വ്യക്തികള്‍ക്കും ദോഡയിലും കിഷ്ത്വാറിലും 85-90 പേര്‍ക്ക് പരിശീലനം നല്കിയിട്ടുണ്ട്. സൈന്യത്തിന്റെ ഓര്‍ഡനന്‍സ് ഡിപ്പോകളുടെയും ജമ്മു ആന്‍ഡ് കശ്മീര്‍ പോലീസിന്റെയും സംയുക്ത ശ്രമത്തിലൂടെ നല്കുന്ന സെല്‍ഫ് ലോഡിങ് റൈഫിളുകളും (എസ്എല്‍ആര്‍) വിഡിജികളില്‍ സജ്ജീകരിച്ചിരിക്കുന്നു, കശ്മീരിലെ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അതേസമയം ജമ്മു കശ്മീരിലും ലഡാക്കിലും ''ഹര്‍ ഘര്‍ ബിജെപി'' പ്രചാരണത്തിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കി പരിപാടികള്‍ സംഘടിപ്പിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പരിപാടിക്ക് നേതൃത്വം നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ ബിജെപിയുടെ താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ജമ്മുകശ്മീരില്‍ തീവ്രവാദ വിഘടനവാദങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഒരു ഭാഗമായിട്ടും കൂടിയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

സെപ്തംബര്‍ 10 മുതല്‍ പാര്‍ട്ടിയുടെ പരിപാടികളെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിന് പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിലാണ് ഈ കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തരുണ്‍ ചുഗ്, കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുമുള്ള ജി കിഷന്‍ റെഡ്ഡിയും പരിപാടിയില്‍ പങ്കെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (29 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (40 minutes ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (1 hour ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (3 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (3 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (4 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (4 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (14 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (15 hours ago)

Malayali Vartha Recommends