നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം വൈകുന്നു....

നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം വൈകുന്നു.... 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.
ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ലെന്ന് യാത്രക്കാര്‍ വിമര്‍ശിച്ചു.
രാവിലെ 6 മണിക്ക് വിമാനം പുറപ്പെടുമെന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു. വിമാനം വൈകുന്നതിനുള്ള കാരണം എന്താണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























