കണ്ണീര്‍ക്കാഴ്ചയായി... മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം. അരുവിക്കുഴി വരിക്കമാക്കല്‍ സെബാസ്റ്റ്യന്‍ ജെയിംസ് (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30നു മഞ്ഞാമറ്റം- മണല്‍ റോഡില്‍ രണ്ടുവഴിയില്‍ വച്ചാണ് അപകടം നടന്നത്.
ഒപ്പം ബൈക്കില്‍ യാത്ര ചെയ്ത മകള്‍ മെറിന് (24) ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പാലായിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ് മെറിന്.
മകളെ കൊണ്ടു വിടാനായി പോകുന്നതിനിടെ സെബാസ്റ്റ്യന്‍ ജെയിംസ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സെബാസ്റ്റ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സീനിയര്‍ എല്‍ഐസി ഏജന്റായിരുന്നു.
ഭാര്യ: പൂഞ്ഞാര്‍ അടിവാരം വാഴയില്‍ എല്‍സമ്മ സെബാസ്റ്റ്യന്‍. മറ്റു മക്കള്‍: മെല്‍വി, മാഗി.
"
https://www.facebook.com/Malayalivartha
























