പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം

പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് ലോറി ഉടമയുടെ സഹോദരന് മരിച്ചു. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്.
കാര്‍ ഓടിച്ച ഉദയംപേരൂര്‍ അരയശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന വിനോദി(52)നെ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
വ്യാഴാഴ്ച രാത്രി 12 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേയ്ക്ക് പോയ ടോറസ് ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാന്‍ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയര്‍ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു.
കാര്‍ ഡ്രൈവര്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് . തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ജിഷ. മക്കള്‍: പ്രണവ്, ഭവ്യലക്ഷ്മി.
"
https://www.facebook.com/Malayalivartha
























