എഡിജിപി എം.ആർ.അജിത് കുമാർ- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദം; ഈ ചർച്ചകളോടു പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്ന വിഷയം വിവാദമാകുന്നതിനിടയിൽ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളോടു പുച്ഛമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം, ഞാൻ ആരെയും ദ്രോഹിക്കാറില്ല. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണു യോഗ്യത എന്നും സുരേഷ് ഗോപി ചോദിച്ചു .
ഉദ്ഘാടകനായ ശ്രീധരന്‍പിള്ളയാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. എഡിജിപിയെന്നോ ആര്‍എസ്എസ് എന്നോ പേരെടുത്തു പറയാതെയായിരുന്ന വിമര്‍ശനം. കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച കാണാന്‍ പോയതാണ്. ചിലരെ രണ്ടാം തരം പൗരന്മാരായി കാണുന്നു. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച.
ഇത്തരം വിദ്വേഷം ജനാധിപത്യത്തിനു ഭൂഷണമല്ല. ആശയപരമായ വ്യത്യാസത്തിന്റെ പേരില്‍ കാണാന്‍ പാടില്ലെന്ന നിലപാട് ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇല്ലാതാക്കുന്നത്. കേരളത്തില്‍ നടന്ന പല തിരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികളായിരുന്നവരാണ് ഇപ്പോള്‍ കണ്ടതിന്റെ പേരില്‍ വിമര്‍ശിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























