ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്സി ക്ലോഡ് ജിറാര്ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വിട്ടു

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്സി ക്ലോഡ് ജിറാര്ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വിട്ടു. കണ്ടയ്നറുകൾ തുറമുഖത്ത് ഇറക്കിയ ശേഷം ക്ലോഡ് വിഴിഞ്ഞത്ത് നിന്ന് പോർച്ചുഗലിലേക്ക് യാത്ര തിരിച്ചു.വൈകുന്നേരം 3.29 ഓടെ ആണ് ക്ലോഡ് ബർത്തിങ് പൂർത്തിയാക്കിയത്. മലേഷ്യയിൽ നിന്നാണ് ക്ലോഡ് ജിറാർഡെറ്റ് വിഴിഞ്ഞത്ത് എത്തിയത്.
399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജിറാർഡെറ്റിന്റെ വരവ്.
അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്സി ക്ലോഡ് ജിറാര്ഡെറ്റിന്റെ നങ്കൂരമിടൽ.
https://www.facebook.com/Malayalivartha
























