Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

എട്ട് മാസം മുമ്പ് വിവാഹം; പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിന് പങ്കെടുക്കാൻ എത്തി; പിന്നാലെ നിനച്ചിരിക്കാതെ മരണം കവർന്നു...

15 SEPTEMBER 2024 03:00 PM IST
മലയാളി വാര്‍ത്ത

ഓണത്തിരക്കിൽ അമർന്ന നഗരത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചുവെന്ന വാർത്ത പുറം ലോകമറിഞ്ഞത്. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി തലേന്നാണ് കോട്ടയത്ത് എത്തിയത്. എട്ട് മാസം മുമ്പായിരുന്നു യുകെയിൽ എൻജിനീയറായ റോബർട്ട് കുര്യാക്കോസും എയ്ഞ്ചലീന ഏബ്രഹാമും തമ്മിൽ വിവാഹിതരായത്. സന്തോഷവതിയായി സംസാരിച്ച് ഫോൺ കട്ട് ചെയ്ത ഭാര്യയുടെ വിയോഗ വാർത്ത മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടിവന്നതിന്റെ നടുക്കത്തിലാണ് റോബർട്ട്.

കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും വിവാഹത്തിന് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം. വിവാഹസംഘത്തിൽ 50 പേരാണ് ഉണ്ടായിരുന്നത്. ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിൽതന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 50 പേരായിരുന്നു വിവാഹ സംഘത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷനോട് ചേർന്നുള്ള നടവഴിയിലൂടെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ സംഘം പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തിയത്. എന്നാൽ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് അറിഞ്ഞതോടെ പാളം മുറിച്ച് കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്താനുള്ള ശ്രമത്തിനിടയിൽ രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ കോയമ്പത്തൂർ ഹിസാർ എക്സ്പ്രസ് ഇവരെ ഇടിച്ചത്.

കണ്ണൂർ ഭാഗത്ത് നിന്ന് എത്തിയ ട്രെയിൻ ഇടിച്ച് ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാത്രി തന്നെ ബന്ധുക്കൾക്ക് കൈമാറി. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിന് സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്. ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മറി കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവർ ഭയന്നു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു.

 

 

പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്‌ഷനിൽ നിന്നും കണ്ടെത്തി. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്‌ഷനിൽ മാത്രമാണ്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ കാഞ്ഞങ്ങാട് പിടിച്ചിട്ട മലബാർ എക്സ്പ്രസ് 8.15ഓടെ യാത്ര തുടർന്നു. വിവാഹ സംഘത്തിലുണ്ടായിരുന്നവർ ഇതേ ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.

 

 

 

3 ആംബുലൻസുകളിലായാണു ശരീരഭാഗങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കലക്ടർ ഇടപെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിവാഹ ചടങ്ങുകൾക്ക് ശേഷം മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്പോഴാണ് കൂടെ വന്നവരുടെ ദാരുണാന്ത്യം ബിജു എബ്രഹാം അറിയുന്നത്. വിവാഹ സംഘത്തിലെ മറ്റുള്ളവരെ മലബാർ എക്സ്പ്രസിൽ കയറ്റി വിട്ടശേഷം ഇദ്ദേഹം തുടർ നടപടികൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എങ്ങനെ തിരിച്ചു പോകുമെന്ന് ഇദ്ദേഹം സങ്കടപ്പെട്ടപ്പോൾ ആർക്കും സമാധാനിപ്പിക്കാനായില്ല. റെയിൽവേ സ്റ്റേഷൻ പരിചയമില്ലാത്തതും അപകടത്തിന് കാരണമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (4 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (4 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (5 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (5 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (5 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (5 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (8 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (8 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (8 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (8 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (9 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (9 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (9 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News