പിണറായിയുടെ നാറിയ നീക്കം... പി.ബിയിൽ കലാപം
സീതാറാം യച്ചൂരിയുടെ പിൻഗാമിയായി മലയാളികൾ വരാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കുന്നു.
സീതാറാം യെച്ചൂരിയുടെ പിൻഗാമി ആരാകും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. വൃന്ദ കരാട്ട്, മണിക് സർക്കാർ, എംഎ ബേബി എന്നീ പേരുകളാണ് ചർച്ചകളിലുള്ളത്. പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തീരുമാനിക്കണോ അതോ ഒരു കൺവീനറെ നിയോഗിച്ചാൽ മതിയോ എന്നതിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ വ്യക്തത വരുത്തും. കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. പാർട്ടി കോൺഗ്രസ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക ചുമതല നൽകാനാണ് കൂടുതൽ സാദ്ധ്യത.ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാൽ പാർട്ടിക്കു മുന്നിൽ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുൻ അനുഭവം ഉണ്ടായിട്ടില്ല. ഈ മാസം 27 മുതൽ 30 വരെ നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ തീരുമാനിച്ചാൽ മതിയോയെന്നും ഇന്ന് കൂടിയാലോചിക്കും.
യെച്ചൂരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോൾ പതിനേഴംഗ പിബിയിലെ പാർട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററിൽ പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ ഓരോരുത്തർക്കും ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ട്. ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സിപിഎമ്മിന്റേത്. ജനറൽ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പിബിയിലെ പാർട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേർപാടിനെത്തുടർന്ന് അത് ഒമ്പതായി.
മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപൻ സെൻ, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ.വിജയരാഘവൻ,അശോക് ധാവ്‌ളെ എന്നിവരാണ് മറ്റ് അംഗങ്ങൾ . അടുത്തു ചേരുന്ന പിബി, സി.സി യോഗങ്ങളിൽ ചർച്ച ചെയ്യാനുള്ള കുറിപ്പും സെന്ററിലെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്താണ് തയ്യാറാക്കുക.പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾ സജീവമാണ്. മൂന്നു ടേം ജനറൽ സെക്രട്ടറിയായിരുന്നയാളെന്ന നിലയിൽ കാരാട്ടിന് അടുത്ത പാർട്ടി കോൺഗ്രസ് വരെ ചുമതല നൽകാനിടയുണ്ട്. എന്നാൽ, പ്രായപരിധി കടന്നെങ്കിലും വൃന്ദാ കാരാട്ടിന് ഒരവസരംനൽകണമെന്ന വാദം ചർച്ചയാകുന്നുണ്ട്. ഈ നീക്കത്തെ കേരള ഘടകം പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്.സീനിയോരിറ്റിയും, സ്വീകാര്യതയുമുള്ള നേതാവെന്ന നിലയിൽ എം.എ.ബേബിയുടെ പേരും സജീവമാണ്. കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.പി.ബിയിൽ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും , ബി.വി.രാഘവുലു, തപൻസെൻ, മണിക് സർക്കാർ എന്നീ പേരുകളും ചർച്ചയാകും . ബേബിയെ വെട്ടാനാണ് പിണറായിയുടെ നീക്കം ബേബിക്ക് പകരം വൃന്ദാ കാരാട്ട് വന്നാൽ പിണറായി അംഗീകരിച്ചേക്കും.
സീതാറാം യച്ചൂരി തനിക്ക് നൽകിയ സമ്മർദ്ദങ്ങൾ ബേബിയിലൂടെ ആവർത്തിക്കുന്നത് പിണറായിക്ക് സഹിക്കാനാവില്ല. ബേബിക്കാണെങ്കിൽ തന്നോട് പണ്ടേ പോരെന്ന് പിണറായിക്കറിയാം . ആകെ പ്രതിസന്ധിയിലായിരിക്കുന്ന കേരള സി. പി എമ്മിൽ ബേബി നട ത്താൻ ഉദ്ദേശിക്കുന്ന ശുദ്ധീകരണം പിണറായി ഒരിക്കലും അംഗീകരിക്കുകയില്ല
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്നും സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചിട്ട് കുറെ നാളായി . കേരളത്തിലെ തിരഞ്ഞടുപ്പ് പരാജയം സി പി എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്നും ഒരു കാരണവശാലും കേരളത്തിന് വിട്ടു കൊടുക്കരുതെന്നും സി പി എം സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം സീതാറാം യച്ചൂരിയെ അറിയിച്ചിരുന്നു . ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളി . 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ് പിണറായിയും കടന്നുപോയത്.. 2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന ഏതു വിധത്തിൽ വേണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ പിബി അംഗങ്ങൾ നൽകിയെന്നാണു സൂചന.
പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള പിഴവുകളെന്തെങ്കിലും കൂടി പരാജയത്തിന് കാരണമായോയെന്നു വ്യക്തമാക്കപ്പെട്ടില്ല. അതിനാൽ, സംസ്ഥാനത്തു നടക്കുന്ന അവലോകനംകൂടി കേൾക്കാമെന്ന തീരുമാനത്തിലാണു ദേശീയ നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും മറ്റും പങ്കെടുക്കാനിരിക്കെയാണ് യച്ചൂരി വിട്ടുപോയത്..
സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്.
സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ബേബി ഇനി ശക്തനാകാനുള്ള സാധ്യത തള്ളി കളയാനാവില്ല
സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താനുള്ള യോഗങ്ങളിൽ പിബിയിലെ പ്രധാനികൾ പങ്കെടുക്കാതിരുന്നതും സുരക്ഷിത അകലസമീപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. അതുൾക്കൊണ്ടുള്ള മാറ്റമെന്തെങ്കിലും മുഖ്യമന്ത്രിയുടെ നടപടികളിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിരുദ്ധതയിലും പൗരത്വനിയമഭേദഗതിയിലും ഊന്നിയുള്ള തിരഞ്ഞെടുപ്പു പ്രചാരണമെന്നതും പിണറായിയുടേതായിരുന്നു. ഫലത്തിൽ, ഭരണരീതിയും രാഷ്ട്രീയ ലൈനും തിരഞ്ഞെടുപ്പിൽ ദോഷമായി. എന്നാൽ, അത്തരമൊരു ഏറ്റുപറച്ചിൽ പിബിയിൽ ഉണ്ടായതുമില്ല.
കേരള കോൺഗ്രസിന് സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കൈമാറുന്നത് മുൻകൂട്ടി പിബിയിൽ ചർച്ച ചെയ്യാതിരുന്നതിൽ പിഴവില്ലെന്നു ചില നേതാക്കൾ പറഞ്ഞു. സീറ്റുകൾ എൽഡിഎഫിന്റേതായിരുന്നു; അത് ആർക്കൊക്കെയെന്ന് എൽഡിഎഫ് തീരുമാനിച്ചു. സീറ്റ് സിപിഎമ്മിനെങ്കിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന് പിബി ചർച്ച ചെയ്യുമായിരുന്നുവെന്നും അവർ വിശദീകരിച്ചു
പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു.. തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും പിണറായിക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അത് യച്ചൂരിയെ ധൈര്യശാലിയാക്കിയെങ്കിലും അദ്ദേഹം യാത്രയായി. അതിനാൽ തൻ്റെ യാത്രകൾ പ്രതിരോധിക്കാൻ ആരുമില്ലെന്ന് പിണറായി കരുതുന്നു.
പിണറായിയുടെ വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിക്ക് തോൽക്കുമെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം നിശബ്ദനാവുകയാണ് ചെയ്തത്.
പ്രചാരണം മുറുകുന്ന അവസാന ഘട്ടത്തിൽ ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ ഇടത് ഇടത് സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്ക് അറിയാമായിരുന്നു. തനിക്കും ജയിക്കാനാവില്ലെന്ന് ഐസക്കിന് അറിയാമായിരുന്നു.കെ.കെ. ഷൈലജയുടെ ചിന്തയും ഇതു തന്നെയായിരുന്നു. ഐസക്കിനെയും ഷൈലജയെയും തോൽപ്പിക്കാൻ സി പി എമ്മിനുള്ളിൽ നിന്നു തന്നെ ശ്രമം നടന്നു. ലീഗ് അധ്യക്ഷൻ തന്നെ ബി ജെ പി- സി പി എം കേരളത്തിൽ നിലനിൽക്കുന്നതായി തുറന്നടിച്ചു. സി പി എമ്മിനെതിരെ അതിനുള്ളിൽ തന്നെ പടക്കം പൊട്ടി തുടങ്ങിയിരിക്കുന്നു.
25 വർഷം കൊണ്ട് നടന്നത് കേരളത്തിൽ 24 ഉപതിരഞ്ഞെടുപ്പുകളാണ് . ഇരു മുന്നണികളും 12 വീതം ഉപതിരഞ്ഞെടുപ്പ് വിജയങ്ങളിൽ വിജയിച്ചു.
17 ഉപതിഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റ് നിലനിർത്തുന്നതാണ് മുന്നണികളുടെ ചരിത്രം. ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ പോലും വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്. തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു.
തൃക്കാക്കരയും പുതുപ്പള്ളിയും പോലെ കേരളത്തിലെ ഇടത് മുന്നണിയുടെ തോൽവി സി പി എമ്മിൽ മാത്രമല്ല സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സി പി ഐ ക്ക് ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ക്രൈസ്തവ സഭകളെയും മുസ്ലീം സമുദായത്തെയും കൈയിലെടുത്ത് കേരളത്തെ കൈയിലെടുക്കാൻ പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നാൽ എല്ലാം വിഫലമായി.
കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സി പി എമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മന്ത്രികതയല്ല ഭരണവിരുദ്ധ തരംഗമാണെന്ന് പറയേണ്ടിവരും.
കേരളത്തിൽ കോൺഗ്രസിന് ഗംഭീരമായ വിജയം ലഭിച്ചതിന് ഒരു കാരണം മാത്യു കുഴൽനാടനാണ്. അതിൻ്റെ പ്രതിഫലനം കുഴൽനാടൻ്റെ പ്രചാരണത്തിൽ കാണാമായിരുന്നു. കാരണം ജനങ്ങളുടെ പിണറായി വിരുദ്ധത പൂർണമായി മുതലാക്കിയത് കുഴൽനാടനാണ്.
കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞത് കേരളവും അംഗീകരിച്ചു. ഇതായിരുന്നു പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് മാത്യു പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നത് സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേരളം ചോദിച്ചു.
കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്നു. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം അദ്ദേഹം പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്.
സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. ഇത് ശരിയായിരുന്നു. അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല. എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് സീതാറാം യച്ചൂരിയാണ്. പിണറായി തോറ്റതിൽ സന്തോഷിച്ചത് യച്ചൂരി കൂടിയാണ്. എന്നാൽ പാർട്ടി രക്ഷിക്കാൻ കഴിയാത്ത തരം പ്രതിസന്ധിയിലായപ്പോഴാണ് യച്ചൂരി യാത്രയായത്.
ഉമ്മൻ ചാണ്ടിയെ അകാല മ്യത്യുവിന് ഇരയാക്കിയത് സി പി എം ആണെന്ന് കോൺഗ്രസ് ജയിച്ചപ്പോൾ കേരളം സമ്മതിച്ചു..കേരളം നൽകുന്നത് പിണറായിക്കുള്ള കായ ചികിത്സയാണ്. എന്നിട്ടും വീണിടം വിഷ്ണുലോകമാക്കാനാണ് പിണറായി ശ്രമിച്ചത്. അതിനാണ് 5 ദിവസം കൊണ്ട് തീരുമാനമാകാൻ പോകുന്നത്.
കേരളത്തിൽ ഇടത് തകർന്നപ്പോൾ തോറ്റത് സ്ഥാനാർത്ഥികൾ അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് .തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞ്ഞത്
പല നേതാക്കളും പിണറായിക്ക് വിശ്രമം അനുവദിക്കണമെന്ന അഭിപ്രായക്കാരാണ്'. കേരളത്തിൽ ഇടതുമുന്നണി തോൽക്കാൻ കാരണം മോദി വിരോധമാണെന്ന പിണറായിയുടെ നിയമസഭാ പ്രസംഗം ജനത്തിനൊപ്പം സി.പി എം നേതാക്കളും പുച്ഛിച്ച് തള്ളി. യച്ചൂരിക്ക് മുന്നിൽ തലകുനിച്ച് പിണറായി ഇരിക്കുന്ന ചിത്രം കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. അത് രചിക്കാൻ പോകുന്നത് പുതിയ കേരളത്തിന്റെ സി.പി.എം. രാഷ്ട്രീയമാണെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് യച്ചൂരി യാത്രയായത്.
https://www.facebook.com/Malayalivartha