വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ; മലപ്പുറത്ത് ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. മലപ്പുറം കോട്ടക്കൽ കോഴിച്ചെനയിലാണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലാണ് ഹൈറ മറിയത്തെ കണ്ടെത്തിയത് .
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് മൃതദേഹം വിട്ടുനൽകും. മൃതദേഹം ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഉറ്റവർ.
https://www.facebook.com/Malayalivartha