കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കബഡി താരമായ യുവാവിന് ദാരുണാന്ത്യം...

കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കബഡി താരമായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ഉദുമയിലാണ് അപകടം സംഭവിച്ചത്. പാലക്കുന്ന് സ്വദേശിയായ സിദ്ധാര്‍ത്ഥ് (23) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേശീയപാതയിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രണ്ട്സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് സിദ്ധാര്‍ത്ഥ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























