Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

മണിക്കൂറുകൾക്ക് മുമ്പ് വിവാഹാനുഗ്രഹവും നൽകി യാത്രയായ മുത്തശ്ശിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വിവരം വധുവിനെ അറിയിക്കാൻ പോലും കഴിയാതെ ബന്ധുക്കൾ വിങ്ങി: കാഞ്ഞങ്ങാടിനും കോട്ടയത്തിനും ഇത് കണ്ണീരോണം...

16 SEPTEMBER 2024 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

നാടിനെ മുഴുവൻ നടുക്കി, ഉത്രാട ദിനത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ദുരന്തം. ഒരു സന്തോഷകരമായ അവസരത്തിനായി ഒന്നിച്ചു കൂടിയ ഒരു കുടുംബം, തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു നിമിഷം കൊണ്ട് വേർപിരിഞ്ഞുപോയത് ഉറ്റവർക്കൊന്നും താങ്ങാനായില്ല. മൂന്ന് സ്ത്രീകളുടെ അകാല വിയോഗം ബന്ധുക്കളെയും കണ്ടുനിന്നവരെയും നാട്ടുകാരെയുമെല്ലാം കണ്ണീരിലാഴ്ത്തി. കാഞ്ഞങ്ങാട്ട് തീവണ്ടിതട്ടി മൂന്ന് സ്ത്രീകൾ മരിച്ചെന്നും കള്ളാറിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ, വധുവിന്റെ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടതെന്നും അറിഞ്ഞതോടെ ദിവസങ്ങളായി ബഹളവും ആഘോഷവുമായി നിറഞ്ഞുനിന്ന വീട് ഒരുനിമിഷംകൊണ്ട് ദുഃഖസാന്ദ്രമായി. ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻപോലും കഴിയാത്ത സ്ഥിതി.

കള്ളാർ അഞ്ചാലയിലെ തെങ്ങുംപള്ളിൽ ജോർജിന്റെ മകൻ ജെസ്റ്റിൻ ജോർജും കോട്ടയം ചിങ്ങവനത്തെ മാർഷയും തമ്മിലുള്ള വിവാഹമായിരുന്നു ശനിയാഴ്ച നടന്നത്. കള്ളാർ സെയ്ന്റ് തോമസ് ദേവാലയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത്‌ വൈകുന്നേരത്തോടെ കോട്ടയം ചിങ്ങവനത്തേക്ക് പോകാനായി ബസിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം എത്തിയതായിരുന്നു വധുവിന്റെ ബന്ധുക്കൾ. തുടർന്ന് റെയിൽവേപ്പാത മുറിച്ചുകടക്കുന്നതിനിടെ മാർഷയുടെ മുത്തശ്ശി ചിന്നമ്മയുൾപ്പെടെ മൂന്നുപേർ കണ്ണൂർ ഭാഗത്ത് നിന്നെത്തിയ തീവണ്ടി തട്ടി മരിക്കുകയായിരുന്നു.

രാത്രി ഏഴോടെയായിരുന്നു അപകടം. ആഘോഷങ്ങൾക്ക് നടുവിലേക്ക് അപകടവിവരമെത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കണ്ണീരിലായി. മണിക്കൂറുകൾക്ക് മുൻപ് വിവാഹാനുഗ്രഹവും നൽകി യാത്രയായ മുത്തശ്ശിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വിവരം വധുവിനെ അറിയിക്കാൻ പോലുമാകാത്ത വേദനയിലായിരുന്നു ബന്ധുക്കൾ.സന്ധ്യമയങ്ങിയ നേരത്തെ ഇരുട്ടിലെ നിലവിളിയിൽ എന്ത് സംഭവിച്ചെന്ന് സ്റ്റേഷനിലുണ്ടായിരുന്നവർക്ക് തിരിച്ചറിയാൻ കഴിയും മുൻപ്‌ കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടി തട്ടി മൂന്ന്‌ ജീവൻ പൊലിഞ്ഞിരുന്നു. പോവല്ലേയെന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ തീവണ്ടി ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ നിലവിളികളുയർന്നു.

 

തീവണ്ടി കടന്നുപോയി നോക്കുമ്പോൾ തൊട്ടടുത്ത് ഒരാൾ മരിച്ചുകിടക്കുന്നു. റെയിൽപ്പാതയ്ക്കപ്പുറം മറ്റൊരാളും. മൂന്നാമത്തെയാൾ എവിടെപ്പോയെന്നായി പിന്നെ അന്വേഷണം. അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ ബാഗ് ട്രെയിനിന്റെ എൻജിൻ ഭാഗത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഈ ദൃശ്യങ്ങൾ അവിടെ ഉണ്ടായിരുന്നവരുടെയല്ലാം ഹൃദയം പിടിച്ചുകുലുക്കി. മൂന്ന് മൃതദേഹങ്ങളും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗ്ളുറു ജംഗ്ഷനിൽ മാത്രമായതിനാൽ, മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മംഗ്ളൂറിൽ നിന്നും കണ്ടെത്തിയത് ഈ ദുരന്തത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.

അപകടവിവരമറിഞ്ഞ് നിരവധിപേരാണ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ബഹളമയമായി മാറിയിരുന്നു റെയിൽവേ സ്റ്റേഷൻ പരിസരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആംബുലൻസുകളിൽ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലെത്തിച്ചു. രാത്രി തന്നെ പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ നാല് മണിയോടെ മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. 

പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി തലേന്നാണ് കോട്ടയത്ത് എത്തിയത്. എട്ട് മാസം മുമ്പായിരുന്നു യുകെയിൽ എൻജിനീയറായ റോബർട്ട് കുര്യാക്കോസും എയ്ഞ്ചലീന ഏബ്രഹാമും തമ്മിൽ വിവാഹിതരായത്. സന്തോഷവതിയായി സംസാരിച്ച് ഫോൺ കട്ട് ചെയ്ത ഭാര്യയുടെ വിയോഗ വാർത്ത മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടിവന്നതിന്റെ നടുക്കത്തിലായിരുന്നു റോബർട്ട്.

ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിൽതന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 50 പേരായിരുന്നു വിവാഹ സംഘത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷനോട് ചേർന്നുള്ള നടവഴിയിലൂടെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ സംഘം പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തിയത്. എന്നാൽ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് അറിഞ്ഞതോടെ പാളം മുറിച്ച് കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്താനുള്ള ശ്രമത്തിനിടയിൽ രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ കോയമ്പത്തൂർ ഹിസാർ എക്സ്പ്രസ് ഇവരെ ഇടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (16 minutes ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (39 minutes ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (1 hour ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (2 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (3 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (3 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (3 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (4 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (14 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (15 hours ago)

Malayali Vartha Recommends