മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്ന് കേന്ദ്രം... റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്ന് കേന്ദ്രം... റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തിന്റെ അന്ത്യശാസനം.
നിര്‍ദേശത്തിനു പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കും. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താനായി ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സര്‍വര്‍ തകരാര്‍ മൂലം നിര്‍ത്തിവെക്കുകയായിരുന്നു.
റേഷന്‍ വിതരണവും മസ്റ്ററിങ്ങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്കി. റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അയച്ച കത്തില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മറ്റന്നാള്‍ മുതല്‍ മസ്റ്ററിങ് നടത്താനായി പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളില്‍ ആയിരിക്കും മസ്റ്ററിങ്.
അതേസമയം റേഷന്‍ കടകള്‍ക്ക് പുറമേ അംഗണവാടികള്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്.
https://www.facebook.com/Malayalivartha
























