അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് പറഞ്ഞത്; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് പോലീസ് കേസെടുത്തു;വൈദ്യ പരിശോധനയിൽ ആ വിവരം പുറത്ത്
കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സകലരെയും നടുക്കുന്ന അപകടമാണ് ഉണ്ടായത്. സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ. ശേഷം വീണു കിടന്ന സ്ത്രീയുടെ ദേഹത്തുകൂടി കാര് കയറ്റിയിറക്കി എന്നതാണ് അതിദാരുണമായ സംഭവം . ഇന്നലെ വൈകിട്ട് 5.45നാണ് അതിദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചു .
അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് പോലീസ് കേസെടുത്തു. വൈദ്യ പരിശോധന ഫലം പുറത്ത് വന്നു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു . ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും. വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് നാട്ടുകാർ വിളിച്ച് പറഞ്ഞിരുന്നു.
എന്നിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുത്ത് പോകുവായിരുന്നു. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് . അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് പറഞ്ഞത്. ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha