വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധന സഹായം എവിടെ? 'പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’ ; പൊട്ടിത്തെറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ വലിയ സഹായ ധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ കേന്ദ്ര സഹായം കിട്ടിയില്ല. ഈ ചോദ്യം മാധ്യമപ്രവർത്തകർ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചു.
എന്നാൽ ആ ചോദ്യത്തോട് പ്രകോപിതനായി പ്രതികരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് “പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’ എന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി.
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദർശനം നടത്തി. ദില്ലിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചുവെങ്കിലും സഹായം കിട്ടിയിട്ടില്ല. 200 കോടി രൂപയുടെ നഷ്ടമാണ് വായനാട്ടിൽ കണക്കാക്കിയിരിക്കുന്നത്.
അതേസമയം സാഹിത്യകാരനും അദ്ധ്യപകനുമായ പ്രൊഫ. എം.കെ സാനുവിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി എം.കെ സാനുവിന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത്. വളരെ ആദരവും സ്നേഹവും തോന്നിയിട്ടുള്ള വ്യക്തിത്വമാണ് സുരേഷ് ഗോപിയെന്ന് എം. കെ സാനു പറഞ്ഞു.
https://www.facebook.com/Malayalivartha
























