തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറത്താന്‍ പെണ്‍കരുത്ത്...

തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറത്താന്‍ പെണ്‍കരുത്ത്. ഇതോടെ തേജസ് പറത്താനായി അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്ക്വാഡ്രണ്‍ ലീഡര്‍ മോഹനസിങ്.
ഏകദേശം എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍. വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരുടെ ഭാഗമായിരുന്നു അവ്നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവര്‍ക്കൊപ്പം മോഹനസിങും.
ആദ്യകാലങ്ങളില്‍ മൂന്ന് പൈലറ്റ്മാരും വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങള്‍ പറത്തി. ജോധ്പൂരില്‍ അടുത്തിടെ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപമേധാവികള്ക്കൊപ്പം മോഹന സിങും ഉണ്ടായിരുന്നു.
ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ നിലവില്‍ 20 ഓളം വനിതാ യുദ്ധ വിമാന പൈലറ്റുമാരുണ്ട്.
അതേസമയം 2016ലാണ് യുദ്ധ വിമാനങ്ങള്‍ പറത്താനായി വനിതാ പൈലറ്റുമാര്‍ക്ക് അവസരം നല്കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്.
"
https://www.facebook.com/Malayalivartha























