റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മസ്ക്കത്തില്‍ അന്തരിച്ചു....

റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മസ്ക്കത്തില്‍ അന്തരിച്ചു.... കരിക്കുളം കുറ്റിയില്‍ വീട്ടില്‍ മുരളി (54) ആണ് മരിച്ചത്.
16 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന മുരളി നാട്ടില്‍ പോയി വന്നിട്ട് ഏഴ് വര്‍ഷമായി. നാട്ടില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചത്.
വീസ കാലാവധി അവസാനിച്ചിട്ടും പുതുക്കാനായി കഴിയാതെ വന്നത് നാട്ടില്‍ പോകാന്‍ തടസ്സമാവുകയായിരുന്നു. നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള നിയമ നടപടികള്‍ പൂര്ത്തീകരിച്ചുവരികയായിരുന്നു.
പിതാവ്: അയ്യപ്പന്. മാതാവ്: ശാരദ. ഭാര്യ: രാധാമണി. മക്കള്‍: ദിയ, നിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha























