കണ്ണീര്‍ക്കാഴ്ചയായി..... ഹരിപ്പാട് വളവ് തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക്... 51കാരന് ദാരുണാന്ത്യം....
കണ്ണീര്‍ക്കാഴ്ചയായി.....ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്.
കാര്‍ത്തികപ്പളളി - കായംകുളം റോഡില്‍ ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം സംഭവിച്ചത്. ബൈക്ക് മറിഞ്ഞ് ഓടയിലേക്ക് വീണ അനൂപിനെ രാത്രി വൈകിയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ യാത്രക്കാരാണ് ഓടയില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍: പരേതനായ ദിവാകരന്‍. അമ്മ: പരേതയായ ജഗദമ്മ. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha