കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം
ബന്ധുവിന്റെ വീട്ടിലെ ഗേറ്റ് ദേഹത്ത് വീണു രണ്ടുവയസുകാരാണ് ദാരുണാന്ത്യം. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന് അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു സംഭവത്തിൽ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലത്ത് വത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.
അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
https://www.facebook.com/Malayalivartha