Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗുരുവായൂരിൽ കർശന നിയന്ത്രണം...​ഗുരുവായൂർ നടയിൽ അല്ല കേക്ക് മുറിക്കേണ്ടത്... ജെസ്ന സലീമിനെ എടുത്തിട്ടലക്കി കോടതി... വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കില്ല...

18 SEPTEMBER 2024 04:32 PM IST
മലയാളി വാര്‍ത്ത

നമ്മുക്ക് ലഭിക്കുന്ന അവസരങ്ങൾ എല്ലാം നമ്മൾ മുതലെടുക്കാൻ തുടങ്ങിയാൽ പിന്നെ ഉള്ളതും കൂടെ പോകുന്ന അവസ്ഥയായിരിക്കും . അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . ചിലരുടെ കടന്നു കയറ്റം കാരണം ഗുരുവായൂരിൽ ഇപ്പോൾ കോടതി തന്നെ കർശന നിയന്ത്രണം കൊണ്ട് വന്നിരിക്കുകയാണ്. അതും ചില ആളുകളുടെ പ്രവർത്തി കാരണം. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

 

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവിട്ടത്. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത്. ഗുരുവായൂർ ക്ഷേത്രപരിസരം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ദീപസ്തംഭത്തിനു അരികിൽ നിന്നും ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്.

ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണം.വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രമേ വിഡിയോ​ഗ്രാഫി അനുവദിക്കാൻ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണം. സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വീഡിയോ, വ്ലോ​ഗർമാരുടെ വിഡിയോ​ഗ്രാഫി എന്നിവ വിലക്കണമെന്നും ഉത്തരവിലുണ്ട്.ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളിൽ ​ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണം. ആവശ്യമുണ്ടെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. അടുത്തിടെ ജെസ്ന പിറന്നാൾ ദിനത്തിൽ നടപ്പന്തലിൽ എത്തി കേക്ക് മുറിച്ചതിന്റെ വീഡിയോ ദ്യശ്യങ്ങളും

 

പിന്നീട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെസ്ന ​ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഈ സംഭവങ്ങളിൽ രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ​ ഈ രണ്ട് സംഭവങ്ങളുടെ പേരിൽ രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ​ഗുരുവായൂർ ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും നിലനിർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.ചിത്രങ്ങൾ വരയ്ക്കുന്ന പേരിൽ കൃഷ്ണ ഭക്ത എന്ന പേരിൽ ഒക്കെ ജെസ്‌ന എല്ലാവര്ക്കും പരിചിതയാണ്. ജെസ്ന സലീമിനെ ചുവടുപിടിച്ച് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി പുറത്തുവന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (35 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (45 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends