ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു, ഒരു കുട്ടി മരിച്ചു, മറ്റൊരാള്‍ക്കായി തെരച്ചില്‍
ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു, ഒരു കുട്ടി മരിച്ചു, മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു.
കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും രജിതയുടെ മകന് അമ്പാടിയാണ് മരിച്ചത്. ഉപ്പുതറയില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന് അക്കു (13) നായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നു.
ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് കളിക്കുന്നതിനിടെ പന്ത് വെള്ളത്തില്‍ പോയപ്പോള്‍ അതെടുക്കാനായി വെള്ളത്തിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് സൂചനകളുള്ളത്. നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെള്ളത്തില്‍ പെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും മരണമടഞ്ഞു.
രണ്ടാമത്തെ കുട്ടി ടണലിലൂടെ ഒഴുകിപോയിരിക്കാമെന്ന അനുമാനത്തില്‍ അഞ്ചുരുളി ടണല്‍മുഖത്ത് അഗ്നിരക്ഷാസേന സംഘം അടക്കം തിരച്ചില്‍ നടത്തുന്നു.
https://www.facebook.com/Malayalivartha