Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം; തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

19 SEPTEMBER 2024 12:58 PM IST
മലയാളി വാര്‍ത്ത

മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ  രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.

വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ  പ്രതികരിച്ചു കൊണ്ട് മന്ത്രി ശോഭ കരന്തലജെ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ  തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു.

വൈക്കം സ്വദേശിനിയായ ചാർട്ടേർഡ് അക്കൗണ്ടൻറ്  അന്ന സെബാസ്റ്റ്ൻ പേരയിൽ എന്ന മലയാളി യുവതി  പൂനയിൽ ജോലി സ്ഥലത്ത് നിര്യാതയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ .   ഇത് വളരെ സങ്കടകരമാണ്. അന്നയുടെ മരണം സംബന്ധിച്ച അന്വേഷണമുണ്ടാകണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്ന സെബാസ്ത്യൻ്റെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്.  തൊഴിൽ വകുപ്പ്  മന്ത്രിമാരായ  മാൻസുഖ് മാണ്ഡ വ്യ ,  ശോഭ കരന്തലജെ എന്നിവരുടെ അടിയന്തിര ഇടപെടൽ ഞാൻ ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചതിനു പിന്നാലെ ശോഭ കരന്തലജെയുടെ ഉറപ്പും ലഭിക്കുകയായിരുന്നു.

കേരള കൃഷി വകുപ്പ് മുൻ  അഡിഷണൽ ഡയറക്ടർ വൈക്കം പേരയിൽ സിബി ജോസഫിൻ്റേയും എസ്ബിഐ മുൻ മാനേജർ അനിത അഗസ്റ്റിൻ്റേയും മകളാണ് അന്ന . പുനെയിൽ ഏണസ്റ്റ് ആൻ്റ് യംഗിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (38 minutes ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (55 minutes ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (2 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (3 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (4 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (4 hours ago)

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ  (4 hours ago)

ഓസ്ട്രേലിയയിൽ മലയാളികൾക്ക് വൻ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ .... ഇതാ കിടിലൻ അവസരം  (4 hours ago)

സംസ്ഥാനത്തുള്ളത് ഷിഗെല്ല സോണിയേ !! രോ​ഗം സ്ഥിരീകരിച്ചത് 155 പേർക്ക്.. 5 മരണം  (5 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി  (5 hours ago)

നസ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുന്നു: ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ കാരണങ്ങള്‍  (5 hours ago)

ശബരിമലയിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളില്‍ നിറവ്യത്യാസത്തിന് കാരണം  (6 hours ago)

ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്  (6 hours ago)

ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി  (6 hours ago)

Malayali Vartha Recommends