സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാദ്ധ്യത.
വരുന്ന അഞ്ചു ദിവസം കേരളത്തില്‍ വരണ്ട കാലാവസ്ഥാ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... ന്നലെ കോട്ടയത്തും ആലപ്പുഴയിലും 4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് 1.5 ഡിഗ്രിയും കണ്ണൂര്‍ 1.6 ഡിഗ്രിയും കുറയുകയും ചെയ്തു.
ശരത്കാല വിഷുവത്തെ തുടര്‍ന്ന് സൂര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുന്നതിനാലാണ് താപനില കൂടുന്നത്. മഴമേഘങ്ങളുടെ അഭാവമാണ് കാരണം. സൂര്യന് ഭൂമദ്ധ്യരേഖയ്ക്ക് മുകളിലെത്തുകയും സൂര്യരശ്മി നേരിട്ട് ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നതാണ് ശരത്കാല വിഷുവം അഥവാ ശരത്കാല വിഷുദിനം. ഇന്നാണ് വിഷുവം. ഇന്ന് പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യവും ഒരേപോലെയാണ്.
അതേസമയം 25ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ മൂന്നുദിവസം പരക്കെ മഴ ലഭ്യമായേക്കും.
https://www.facebook.com/Malayalivartha























