പിറവത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം... രണ്ടു പേര്‍ക്ക് പരുക്ക്

പിറവത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാക്കൂര്‍ സ്വദേശി അതുല്‍ അനി (22) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ അതുലിന്റെ അമ്മയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരനും പരിക്കേറ്റു.
https://www.facebook.com/Malayalivartha























