Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആറ്റിങ്ങല്‍ ബാംബു ഹോട്ടലിന്റെ മറവില്‍ സവാള ലോറിയില്‍ കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ കഞ്ചാവ് കച്ചവടം: ആലംകോട് ബാംബു ഹോട്ടലില്‍ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്, എഞ്ചിനീയറിംഗ് ബിരുദധാരിയും സൂത്രധാരനായ മുഖ്യപ്രതി ഫഹദുമടക്കം 4 പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവും 1.5 ലക്ഷം വീതം പിഴയും ശിക്ഷ

23 SEPTEMBER 2024 07:45 AM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങല്‍ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ വില്‍പനക്കായി സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും സൂത്രധാരനായ മുഖ്യപ്രതി ഫഹദുമടക്കം 4 പ്രതികള്‍ക്ക് തലസ്ഥാന വിചാരണ കോടതി 12 വര്‍ഷം കഠിന തടവും 1.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.


പിഴയൊടുക്കാത്ത പക്ഷം 1 വര്‍ഷത്തെ അധിക കഠിനതടവ് പ്രതികള്‍ അനുഭവിക്കണമെന്നും തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശ്രീമതി. ആജ് സുദര്‍ശന്‍ ഉത്തരവിട്ടു. 'കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി. അര്‍ജു'ന്‍ നാഥ് (27) , കീഴാറ്റിങ്ങല്‍ എം.സി. നിവാസില്‍ എം. അജിന്‍ മോഹന്‍ (25) , ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്‍. ഗോകുല്‍ രാജ് (26) , ആന്ധ്രയില്‍ നിന്ന് സവാള ലോറിയില്‍ കഞ്ചാവെത്തിച്ച് ഹോട്ടലില്‍ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂര്‍ തൊപ്പിച്ചന്ത എഫ്.എഫ്. മന്‍സിലില്‍ എന്‍. ഫഹദ് (26) എന്നിവരെയാണ് ശിക്ഷിച്ചത്.


2020 സെപ്റ്റംബര്‍ 22 ന് രാത്രിയിലാണ് ആലംകോട് അവിക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന ബാംബു ഹോട്ടലില്‍ നിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന അരങ്ങേറിയത്. ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓണ്‍ലൈന്‍ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകള്‍ , നോട്ടെണ്ണല്‍ മെഷീന്‍ , രണ്ടു ത്രാസ്സുകള്‍ , 92,000 രൂപ എന്നിവ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഹോട്ടല്‍ അടച്ചിരുന്നു. തുടര്‍ന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ നാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എല്‍ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചു. വിദേശത്തായിരുന്ന ഗോകുല്‍ രാജ് 2020 ല്‍ നാട്ടില്‍ എത്തി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടര്‍ പ്രവീണ്‍ കുമാര്‍ ഹാജരായി.

അര്‍ജുന്‍ നാഥ് (27) , അജിന്‍ മോഹന്‍ (25) , ഗോകുല്‍ രാജ് (26) എന്നീ മൂന്നു പ്രതികള്‍ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അവകാശപ്പെടുന്നുണ്ടെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകള്‍ പരിശോധിച്ചതില്‍ വന്‍ ഇടപാട് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. 8 എ റ്റി എം കാര്‍ഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.

നാലുപേരും സുഹൃത്തുക്കളാണ്. ഇവരില്‍ ഒരാള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. ഇവര്‍ ചേര്‍ന്നാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിന്റെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് കേസ്. 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (10 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (10 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (10 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (11 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (14 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (14 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (15 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (16 hours ago)

Malayali Vartha Recommends