മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് നാട് വിട നല്‍കും...

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും.
എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനമുള്ളത്. തുടര്‍ന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന് സെന്ററില്‍ അന്ത്യോപചാരമര്പ്പിക്കാവുന്നതാണ്.
ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരുകയും ചെയ്യും.
ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നേതാവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























