കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായക ദിനമാണ്; റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായക ദിനമാണ്. റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും.ഇന്നത്തെ ദൗത്യത്തിന് ഉത്തര കന്നഡ എസ്പി നാരായണ നേതൃത്വം നല്‍കും. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിൽ പങ്കു ചേരും .
ഇന്ന് നടക്കുന്നത് ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്പോട്ടുകളില്‍ കൂടുതല്‍ സാധ്യത ഉള്ള മേഖല കണ്ടെത്താനുള്ള ശ്രമമായിരിക്കും . തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍ നടക്കുന്നത്. അതേസമയം ഇന്നലെ അസ്ഥി കണ്ടെത്തിയിരുന്നു. ഇന്ന് ഡിഎന്‍എ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം കിട്ടാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും എന്നാണ് വി വരങ്ങൾ സൂചിപ്പിക്കുന്നത് . മനുഷ്യന്റെതാണോ അതോ മൃഗങ്ങളുടെ അസ്ഥിയുടെ ഭാഗമാണോ എന്ന് കണ്ടെത്തും.
https://www.facebook.com/Malayalivartha























