അൻവറിനെ കീഴ്പ്പെടുത്തിയത് ഭീഷണി പ്രയോഗത്തിൽ: ചെറിയാൻ ഫിലിപ്പ്...

പി.വി. അൻവറിനെ സി.പി.എം കീഴ്പ്പെടുത്തിയത് ഭീഷണി പ്രയോഗത്തിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അൻവറിനോടുള്ള അഭ്യർത്ഥനയായിരുന്നെങ്കിലും പല നേതാക്കളും പ്രതികരിച്ചത് കർക്കശമായ ഭാഷയിലാണ്. സാമം, ദാനം, ദേദം, ദണ്ഡം എന്നതായിരുന്നു സി.പി.എം നിലപാട്.
പോലീസ് ഇന്റലിജൻസ് ഇതിനകം അൻവറിനെതിരെ വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. വിവിധ കേസുകൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഫോൺ ചോർത്തൽ പരാതിയിന്മേൽ കേസെടുക്കാനും ആലോചിച്ചിരുന്നു.
സർക്കാർ ജയിലിനേക്കാൾ പാർട്ടി ജയിലാണ് ഉത്തമമെന്ന് മനസ്സിലാക്കിയാണ് അൻവർ സി.പി.എം നേതൃത്വത്തിനു മുമ്പാകെ എല്ലാ ആയുധവും വെച്ച് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha























