Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ..? രഹസ്യമൊഴി എടുക്കും...

23 SEPTEMBER 2024 04:39 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ..? ദുരൂഹത ഉയർത്തി പത്മകുമാറിന്റെ ഫാം ഹൗസിലെ മതിൽ കെട്ടിന് പുറത്തേയ്ക്ക് നിരവധി കുട്ടികളുടെ ചെരുപ്പുകൾ മണ്ണിൽ പുതച്ച്, കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി ഇൻജെക്ഷൻ ബോട്ടിലുകളും, ഇതെല്ലം അവിടെ എങ്ങനെ വന്നു എന്നതിൽ ഇപ്പോഴും കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ആറും, എട്ടും വയസിനു പ്രായമുള്ള പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ ഇവിടെ എങ്ങനെ എത്തി എന്നതും, സംശയമാണ്. ഈ ഫാം ഹൗസിലേയ്ക്ക് പ്രവേശിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. കൊടുംകാടുപോലെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരാളെ കൊന്നാൽ പോലും പുറത്ത് ഒരാളും അറിയില്ലെന്നതാണ് സത്യം.

ഇപ്പോൾ ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ആറുവയസുകാരിയുടെ പിതാവിന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തുകയാണ്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കുന്നത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ വിചാരണ തുടങ്ങാന്‍ ഇരിക്കെ ആയിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സമയം അവസാനിക്കും മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കണം. അതില്‍ പ്രധാനം ആറു വയസ്സുകാരിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതാണ്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാല് പേരുണ്ടെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തുടരന്വേഷണം നടത്തുന്നത്. കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുക്കുന്നത്.

 

 

കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ കൊട്ടാരക്കര കോടതിയെ ചുമതലപ്പെടുത്തിയത്. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. നാലുപേരുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ആണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. കേസിലെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

 

കാറില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരന്‍ ആദ്യം മൊഴിയെടുത്ത വനിത പൊലീസ് ഓഫിസറോട് പറഞ്ഞത്. ഇക്കാര്യം എഡിജിപി നിഷേധിച്ചതോടെ തുടര്‍ അന്വേഷണത്തിന്റെ വഴിയടഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് 5 ദിവസം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് പ്രതികളെ ലഭിച്ചത്. അപ്പോഴേക്കും പ്രതികള്‍ തെളിവുകള്‍ പലതും നശിപ്പിച്ചിരുന്നു.

 

 

 

അഞ്ച് ലക്ഷം രൂപയുടെ അത്യാവശ്യമാണ് 'കടുംകൈ'യ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴി. ഫാമിലുള്ള പശുക്കളെ വിറ്റാല്‍ ലഭിക്കുമായിരുന്ന തുകയ്ക്ക് വേണ്ടി ഈ കൃത്യം നടത്തിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. മറ്റാരിലേക്കും അന്വേഷണം എത്താതിരിക്കാന്‍ പൊലീസ് ബോധപൂര്‍വം ആദ്യ ദിവസം തന്നെ ശ്രമിച്ചതായി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി), 346, 361, 363, 364 (എ), 370 (4), 323, 34 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 84 ാം വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതേ വകുപ്പുകള്‍ തന്നെയാണ് കസ്റ്റഡി കാലാവധിക്കു ശേഷവുമുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (10 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (10 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (10 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (11 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (14 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (14 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (15 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (16 hours ago)

Malayali Vartha Recommends