“എന്തൊരു മാറ്റം” ...ന്യൂയോർക്കിൽ പോലുമില്ലാത്ത മാറ്റമാണ് നാടിന് ഉണ്ടായത്... ഈ മാറ്റം നമ്മുടെ നാടിന് വേണ്ടേയെന്ന് മുഖ്യമന്ത്രി...പിന്നാലെ ട്രോളോട് ട്രോളുകൾ...

കേരളത്തിലെ റോഡുകളുടെ അവസ്ഥകണ്ട് ആശ്ചര്യപ്പെട്ടുപോയ ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ വീണ്ടും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “എന്തൊരു മാറ്റം” എന്നാണ് കുതിരാൻ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോൾ അവർ പറഞ്ഞത്. ന്യൂയോർക്കിൽ പോലുമില്ലാത്ത മാറ്റമാണ് നാടിന് ഉണ്ടായതെന്നും അവർ പറഞ്ഞതായി തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.“കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്ത ന്യൂയോർക്കിൽ താമസിക്കുന്ന കുടുംബം പറഞ്ഞതാണ്. കോട്ടയത്തുകാരാണ്. അവർ പാലക്കാട്ടേക്ക് യാത്ര ചെയ്യുകയാണ്. അവരെ ഞാൻ യാദൃശ്ചികമായി കാണാനിടയായി. എന്തൊരു മാറ്റം,
ഈ റോഡ് കണ്ടപ്പോൾ ന്യൂയോർക്കിൽ പോലുമില്ലല്ലോ എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടുപോയി, എന്നാണ് അവരെന്നോട് പറഞ്ഞത്”—- മുഖ്യമന്ത്രി പറഞ്ഞു.അത്ര സുന്ദരമായ റോഡുകളാണ് കേരളത്തിലുള്ളത്. ഈ മാറ്റം നമ്മുടെ നാടിന് വേണ്ടേയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ചോദിച്ചു. ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രി ഇത്തരത്തിൽ കേരളത്തിലെ റോഡുകളെ പുകഴ്ത്തി കൊണ്ട് രംഗത്ത് വരുന്നത് . ഇതിന് മുൻപ് ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.
മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്.
റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . അന്നും അത് വലിയ ട്രോളുകൾ ആയിരുന്നു . പല കുണ്ടും കുഴികളുമുള്ള റോഡുകളുടെ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ന്യൂയോർക്കിലെക്കാളും നല്ല റോഡ് എന്നൊക്കെ പറഞ്ഞു കൊണ്ട് നിരവധി ട്രോളുകൾ ആയിരുന്നു വന്നത് .
https://www.facebook.com/Malayalivartha























