കണ്ണീരടക്കാനാവാതെ.... കാഞ്ഞിരപ്പള്ളി പൂതകുഴിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... കാഞ്ഞിരപ്പള്ളി പൂതകുഴിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശി ആല്ബിന് തോമസാണ് (23) മരിച്ചത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആല്ബിന് സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍വശത്തു നിന്നും എത്തിയ ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആല്ബിന് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക് വീണു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന സാജിതിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha























