അവധി ദിനത്തില്‍ സഹപ്രവര്‍ത്തകരെ കാണാനെത്തിയ യാത്ര അന്ത്യയാത്രയായി.... നെഞ്ചു വേദനയെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു...

അവധി ദിനത്തില്‍ സഹപ്രവര്‍ത്തകരെ കാണാനെത്തിയ യാത്ര അന്ത്യയാത്രയായി.... നെഞ്ചു വേദനയെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു... മലപ്പുറം വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയക്കല്‍ അബ്ദുല്ല (64)യാണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യ സംഭവിച്ചത്. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ .
റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി മിനി ബസില്‍ ബത്ഹയിലുള്ള സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നതായിരുന്നു. ഇവിടെ വെച്ച് സുഖമില്ലാതാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
റിയാദിലേക്ക് വന്ന ബസില്‍ തിരിച്ച് കമ്പനിയില്‍ എത്താതിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ മരിച്ച വിവരമാണ് ലഭിച്ചതെന്നും കമ്പനിയിലെ സഹപ്രവര്ത്തകന് പറഞ്ഞു. പിതാവ്: അഹമ്മദ് കുട്ടി (പരേതന്), മാതാവ്: ഇയ്യാത്തുമ്മ (പരേത). ഭാര്യ: ഖദീജ, മക്കള്‍: സുമയ്യ, സുഹൈല്‍, ദില്‍ഷാദ്, തന്‍വീര്‍, തബ്ഷീര്‍.
"
https://www.facebook.com/Malayalivartha























