പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മരണപ്പെട്ട സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്തു...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മരണപ്പെട്ട സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്തു...
കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡനായ ആര്. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റിലേക്ക് നിയമിച്ചതായി അധികൃതര്‍ .ഇന്നലെ സര്‍വകലാശാലയില്‍ ഇരുവരുടെയും സസ്പെന്ഷന് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നു.
യോഗത്തില്‍ മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങളായ വൈസ് ചാന്‍സലര്‍ കെ. എസ് അനില്‍, ടി. സിദ്ദിഖ്, ഫാക്കല്‍റ്റി ഡീന്‍ കെ. വിജയകുമാര്‍ അദ്ധ്യാപക പ്രതിനിധി പിടി ദിനേശ് എന്നിവര്‍ നാരായണനെയും കാന്തനാഥനെയും തിരിച്ചെടുക്കുന്നതില്‍ വിയോജിപ്പറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ 12 പേര് പിന്തുണ അറിയിച്ചതോടെ ഇരുവരുടെയും സസ്പെന്ഷന് നീട്ടി നല്‍കാതെ സ്ഥലം മാറ്റുകയായിരുന്നു.
"
https://www.facebook.com/Malayalivartha























