എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിറക്കി സര്‍ക്കാര്‍...

എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിറക്കി സര്‍ക്കാര്‍...
എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിറക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദേശം പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബിന് നല്കി. ആര്.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.
തൃശ്ശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാര്‍ ആര്.എസ്.എസ് നേതാക്കളെ കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആര്.എസ്.എസ് നേതാക്കളെ എന്തിന് സന്ദര്‍ശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് വഴങ്ങിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























