താമരശേരിയില്‍ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയില്‍പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്....

താമരശേരിയില്‍ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയില്‍പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്. പരിക്കേറ്റ 16കാരിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടതായും പരാതിയില്‍ പറയുന്നു. കട്ടിപ്പാറ - താമരശ്ശേരി റൂട്ടില്‍ ഓടുന്ന ഗായത്രി എന്ന ബസ്സില്‍ ഇന്നലെ രാവിലെ ആയിരുന്നു സംഭവമുണ്ടായത്. പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
അതേസമയം കോഴിക്കോട് മുളിയങ്ങലില്‍ ബസില്‍ കയറുന്നതിന് മുന്‍പ് വാഹനം എടുത്തതോടെ വിദ്യാര്‍ഥി നിലത്തുവീഴുകയായിരുന്നു. കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തത്.
https://www.facebook.com/Malayalivartha























