Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് നേരെ ആക്രമണം:- പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ...

25 SEPTEMBER 2024 04:54 PM IST
മലയാളി വാര്‍ത്ത

ശുചീകരണ തൊഴിലാളി ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ആണ് ഈ വിവരം പങ്കുവെച്ചത്. ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരൻ ദീപുവിന് നേരെയാണ് മാലിന്യം വലിച്ചെറിയാൻ വന്ന സമൂഹ്യ വിരുദ്ധ മാഫിയസംഘത്തിന്റ ആക്രമണം ഉണ്ടായത് എന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ ഈ സംഘം എത്തിയതെന്നും വാഹനം ഇപ്പോൾ പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പരാതി നൽകി നിമിഷങ്ങൾക്കുള്ളിൽ വാഹനം പിടിച്ചെടുത്ത കേരള പോലീസിനെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മേയർ പറഞ്ഞു. ഒരു മനുഷ്യജീവൻ പൊലിഞ്ഞിട്ടും വീണ്ടും അതേ തോടിൽ മാലിന്യം വലിച്ചെറിയുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകമായി ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീക്വരിക്കും, ആര്യ പറഞ്ഞു.

ആക്രമിക്കപ്പെട്ട നഗരസഭ ജീവനക്കാരൻ ദീപുവിനെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും . KL 01 Y 6096 നമ്പർ ഓട്ടോറിക്ഷയിലാണ് തോടിൽ മാലിന്യം എത്തിച്ച് വലിച്ചെറിഞ്ഞതെന്നും ആര്യ കുറിച്ചു. പോലീസ് ഓട്ടോറിക്ഷയെ നിമിഷനേരംകൊണ്ട് കസ്റ്റഡിയിൽ എടുത്തു. അക്രമികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി.

 

 

ഒരു ജീവൻ നഷ്ടമായിട്ടും അതേ തോടിൽ വീണ്ടും മാലിന്യം തള്ളുകയും, ഇത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് നാടിനോടും ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. മനുഷ്യജീവിതത്തേയും പ്രകൃതിയേയും ഉപദ്രവിക്കുന്ന ഇത്തരം പ്രവർത്തികൾ നിയമത്തിന്റെ പരമാവധി ശക്തിയോടെ നേരിടുന്നതാണ്, ആര്യ പറഞ്ഞു.

 

 

 

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയി എന്ന കരാർ ശുചീകരണ തൊഴിലാളി മരിച്ചിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സും എൻ ഡി ആർ എഫ്, നാവിക സേന എന്നിവരൊക്കെ തിരച്ചിൽ നടത്തിയെങ്കിലും ജോയിയെ രക്ഷിക്കാനായില്ല. റെയിൽവേയുടെ താൽക്കാലിക ജീവനക്കാരനായിരുന്നു ജോയി. തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് ജോയി ഒഴുക്കിൽപ്പെട്ടത്. മഴ ശക്തമായതോടെ ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു. ആകെ 12 കിലോ മീറ്റരാണ് ആമയിഴ‍ഞ്ചാൻ തോടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (10 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (10 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (10 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (14 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends