കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.... അബദ്ധത്തില്‍ കാല് വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയില്‍ റെഷീദിന്റെ മകന് മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തി.
നോര്‍ത്ത് പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കരക്കെത്തിച്ച മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബദ്ധത്തില്‍ കാല് വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് സൈക്കിളുമായി ഇറങ്ങിയത്. തടുക്ക് കച്ചവടക്കാരനും അവിവാഹിതനുമാണ്. മാതാവ്: ഹബീബ. രണ്ടു സഹോദരങ്ങളുണ്ട്. ഖബറടക്കം വ്യാഴാഴച ഉച്ചയോടെ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha























