Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മന്ത്രിസഭാ യോഗത്തിൽ കൂട്ടത്തല്ല്... തൃശ്ശൂർ പൂരം കലക്കൽ സംഭവം... മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ ശക്തമായി ഉന്നയിച്ചതോടെ മുഖ്യമന്ത്രിക്ക് മറുപടിയില്ലാതായി..ഒറ്റക്കെട്ടോടെ വിഷയം ഏറ്റെടുക്കുന്നത് കണ്ടെങ്കിലും സി.പി. എം മന്ത്രിമാർ നിശബ്ദത പാലിക്കുകയാണ്...

26 SEPTEMBER 2024 10:14 AM IST
മലയാളി വാര്‍ത്ത

മന്ത്രിസഭാ യോഗത്തിൽ കൂട്ടത്തല്ല്. തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ ശക്തമായി ഉന്നയിച്ചതോടെ മുഖ്യമന്ത്രിക്ക് മറുപടിയില്ലാതായി. സി.പി.ഐ.മന്ത്രിമാരെല്ലാം ഒറ്റക്കെട്ടോടെ വിഷയം ഏറ്റെടുക്കുന്നത് കണ്ടെങ്കിലും  സി.പി. എം മന്ത്രിമാർ നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്ന്  മനസിലാക്കുന്നു. ഒടുവിൽ താൻ കർശന നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ബഹളത്തിന് ശമനമുണ്ടായത്. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞു.

 

പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജൻ വിമ‍ർശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ ഇതുകൊണ്ട് മന്ത്രിയുടെ അരിശം മാറിയില്ല. തൃശൂർ സീറ്റ് സുരേഷ് ഗോപിക്ക് സമ്മാനമായി നൽകിയത് ശരിയായില്ലെന്ന് മന്ത്രി രാജൻ ഒരു ഘട്ടത്തിൽ പറഞ്ഞതോടെ മുഖ്യമന്ത്രി ക്ഷോഭിച്ചു. പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൻറെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്.

എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാൾ സ്ഥിതി മാറി. പൂരം കലക്കലിൻറെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും കെ രാജൻ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി അറിഞ്ഞ് തുടർ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് പ്രതീക്ഷ കുറവാണെന്ന് മന്ത്രി രാജൻ സഹപ്രവർത്തകരോട് പിന്നീട് വിശദീകരിച്ചു. എഡിജിപിയെ പൂർണ്ണമായും സംശയ നിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു,  എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്.

 

സിപിഐയും പ്രതിപക്ഷവും ഉയർത്തുന്ന സംശയങ്ങൾ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സർക്കാറിനെയും എത്തിക്കുന്നത്. . ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യതയെന്ന് ചിലർ പറയുന്നു. ഡിജിപി, അജിത് കുമാറിനെ കുറ്റപ്പെടുത്തുമ്പോൾ അജിത് കുമാർ തിരുമ്പാടി ദേവസ്വത്തെ സംശയനിഴലിൽ ആക്കുന്നുണ്ട്. എന്നാൽ പിണറായിയുടെ അറിവും സമ്മതവുമില്ലാതെ ഇനിയൊരു അന്വേഷണം സാധ്യമല്ല. പിവി അൻവറിനെ പൂർണമായും തള്ളുന്നതായുള്ള  സിപിഎം തീരുമാനം പുറത്തുവന്നതിന്   പിന്നാലെയാണ് മന്ത്രി രാജൻ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. സി പി ഐ ക്ക് ഇക്കാര്യം ഉറപ്പായിരുന്നു.

 

മന്ത്രിസഭായോഗത്തിന് പോകുന്നതിന് മുമ്പ്  സി പി ഐ  സംസ്ഥാന നേതാക്കളുമായി മന്ത്രി രാജൻ ആശയവിനിമയം നടത്തിയിരുന്നു. ബിനോയ് വിശ്വവുമായി  സംസാരിച്ചെങ്കിലും മന്ത്രിസഭാ യോഗം  കുളമാക്കുന്നതിൽ  അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ  മന്ത്രിസഭായോഗത്തിൽ  തർക്കം ഉന്നയിക്കാൻ മന്ത്രി രാജൻ തീരുമാനിച്ചു. നിലമ്പൂ‍ർ ഇടത് എംഎൽഎ കൂടിയായ പിവി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോ‍ർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. 

കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിൻ്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം. റിപ്പോർട്ടുകൾ അജിത് കുമാറിന് അനുകൂലമാകുമെന്ന് പിണറായിക്കറിയാം. അത് വരുമ്പോൾ പിണറായി സർക്കാരിന്റെ കാലാവധി അവസാനിച്ചെന്നുമിരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്  പോലും  സി.പി.ഐ മന്ത്രിമാർ ഇത്രയധികം വാശിയിൽ സംസാരിച്ചിട്ടില്ല.

 

മന്ത്രി രാജനാകട്ടെ സൗമ്യമായി സംസാരിക്കുന്നയാളുമാണ്. ഇതെല്ലാം  ഒരു നിമിഷം കൊണ്ടാണ് കീഴ്മേൽ മറിഞ്ഞത്.സി പിഎമ്മിനോട് പൊറുക്കാൻ തങ്ങളില്ലെന്ന വാശിയിലാണ് സി.പി.ഐ ഉള്ളത്. സി പി എമ്മിന്  ഒരു പണികൊടുക്കാൻ സി പി ഐ തീരുമാനിച്ചതാണ് ഇപ്പോൾ കാണുന്നത്. ഇതിനു മുമ്പ് മന്ത്രി രാജൻ പിണറായിയുമായി ഉടക്കിയത് മുൻ മന്ത്രി ചന്ദ്രശേഖരന് മർദ്ദനമേറ്റ സംഭവത്തിലാണ്. പിണറായിയെ  മൊഴി ചൊല്ലാൻ സി പി ഐ യിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു.. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ മർദ്ദിച്ച കേസ് ബി ജെ പിയുമായി ഒത്തുചേർന്ന് സി പി എം ഒതുക്കിയതിലുള്ള വിരോധമാണ് ഒരു വിഭാഗം നേതാക്കളെ പിണറായിക്ക്  എതിരാക്കിയത്.

 

മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവര്‍ത്തകരാണ് സി.പി.ഐ യെ  പ്രകോപിപ്പിച്ചത്. അന്ന്. സി പി എം പ്രവർത്തകരെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്തുണച്ചില്ല. . താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസില്‍ സംഭവിച്ചതെന്തെന്നു പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും അന്ന്  കാനം പറഞ്ഞു. കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? 

 

സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു. പൊലീസ് കേസെടുത്തു.

 

ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്ക് പറ്റിയ സിപിഎം നേതാവ്  ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.

 

പരിഹാസ്യമാണ്. എന്നാൽ സി പി എം   ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.ഇതിലും രസകരമായ കാര്യം കാബിനറ്റിൽ ബഹളമുണ്ടായപ്പോൾ സി പി എം മന്ത്രിമാർ അനങ്ങിയില്ല എന്നതാണ്. കാരണം അജിത് കുമാറിനെ കുറിച്ച് സി.പി.എമ്മിനും സി പി ഐയുടെ അഭിപ്രായം തന്നെയാണുള്ളത്. സി പി എം മന്ത്രിമാരുടെ കൂടി പിന്തുണയോടു കൂട്ടിയാണ് രാജൻ സംസാരിച്ചതെന്ന് കരുതുന്ന പലരും കേരളത്തിലുണ്ട്. തങ്ങൾക്ക് പറയാൻ കഴിയാത്തത് രാജൻ പറഞ്ഞുഎന്ന് വിശ്വസിക്കുന്നവരാണ് അവരിൽ പലരും. മുമ്പ് മുഹമ്മദ് റിയാസ് പറഞ്ഞതിന്റെ തനിയാവർത്തനമാണ് ഇന്നലെ കാബിനറ്റിൽ ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരെ  ആക്രമണം ഉണ്ടാകുമ്പോൾ സി പി എം മന്ത്രിമാർ നിശബ്ദത പാലിക്കുന്നു എന്നാണ് റിയാസ്  പറഞ്ഞത്. മുഖ്യമന്ത്രിയെ വേട്ടയാടുമ്പോൾ മിണ്ടാതിരിക്കുന്നത് ഭൂഷണമല്ലെന്നാണ് റിയാസ് അന്ന് പറഞ്ഞത്.

എന്നാൽ അതിന് ശേഷവും റിയാസിനെ ആരും ഗൗനിച്ചില്ല. മുഖ്യമന്ത്രിക്ക് എന്തു തന്നെ സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ കർമ്മഫലം ആണെന്നാണ് സി പി എം മന്ത്രിമാർ പറയുന്നത്.ഉമ്മൻ ചാണ്ടിയുടെ കാബിനറ്റിൽ ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. എന്നാൽ അന്ന് അതെല്ലാം വാർത്തയായിരുന്നില്ല. ഏതായാലും മുഖ്യമന്ത്രിക്കെതിരെ സ്വന്തം കാബിനറ്റിൽ ഉയരുന്ന ആദ്യത്തെ വെടിക്കെട്ടായി മാറിയിരിക്കുകയാണ് മന്ത്രി രാജന്റെ കലാപം. മന്ത്രി രാജന് ഇങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം സി പി ഐയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റിരിക്കുന്നത്. തൃശൂരിലെ സി പി ഐ സ്ഥാനാർഥിയായിരുന്ന സുനിൽ കുമാറിനോട് നീതി പുലർത്താനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് സി പി ഐ കരുതുന്നു. അക്കാര്യം പ്രവർത്തകർ ഏൽപ്പിച്ചിരിക്കുന്നത് മന്ത്രി രാജനെയാണ്. ബിനോയ് വിശ്വത്തോടു പോലും പ്രവർത്തകർക്ക് വിശ്വാസമില്ലാതിരിക്കുന്നു. 

 

അജിത് കുമാറിന്റെ കാര്യത്തിൽ ഒരു തീരുമാനം മുഖ്യമന്ത്രിക്ക് അനിവാര്യമാണ്. ഇല്ലെങ്കിൽ നാളെ സി പി എം മന്ത്രിമാരും മുഖ്യനെ ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന സാഹചര്യം വന്നു ചേരും. ആ മര കസേരയുടെ ആളി ഇളകാൻ വേണ്ടിയാണ് കേരളം കാത്തിരിക്കുന്നത്. കാരണം സി.പി.എമ്മിന് കേരളത്തോട് പറയാൻ ചില കാര്യങ്ങളുണ്ട്. അത് പറയുമ്പോൾ കേൾക്കാൻ പിണറായി ഉണ്ടാകണമെന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends