വൃത്താകൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആകാശപ്പാത... സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാത നാളെ തുറക്കും...

വൃത്താകൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആകാശപ്പാത... സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാത (സ്കൈ വോക്ക്) അടിമുടി അണിഞ്ഞൊരുങ്ങി നാളെ തുറക്കും.
അടച്ചുറപ്പുള്ള ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷം ഉള്‍ഭാഗം ശീതീകരിക്കുകയും ലിഫ്റ്റ് സൗകര്യം ഒരുക്കുകയും ചെയ്ത ശക്തന്‍നഗറിലെ ആകാശ നടപ്പാതയാണ് നഗരത്തിനു സമര്‍പ്പിക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആകാശപ്പാത ആദ്യം കാല്‍നടയാത്രക്കാര്‍ക്കായി തുറന്നു നല്‍കിയത്. പിന്നീടു നടപ്പാതയ്ക്കുള്ളില്‍ എയര്‍ കണ്ടിഷനിങ് സൗകര്യം ഒരുക്കുന്നതിനും വശങ്ങള്‍ക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതിനും താല്‍ക്കാലികമായി അടച്ചിടുകയായിരുന്നു.
കോര്‍പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്താകൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആകാശപ്പാതയുടെ അടിസ്ഥാനച്ചെലവ് 5.50 കോടി രൂപയാണ്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയോളം ചെലവഴിച്ചാണു പ്രത്യേക ടഫന്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ച് ഉള്‍ഭാഗം ശീതീകരിച്ചത്.
അതേസമയം ആകാശപ്പാതയുടെ മുകളില്‍ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സോളര്‍ പാനലുകള്‍ വഴിയാണു എയര്‍ കണ്ടിഷനിങ്, വെളിച്ച സംവിധാനങ്ങള്‍, ലിഫ്റ്റുകള്‍ എന്നിവയ്ക്കുള്ള വൈദ്യുതി. പൂര്‍ണമായും സൗരോര്‍ജ വൈദ്യുതിയിലാകും ഇവ പ്രവര്‍ത്തിക്കുക. 38 ലക്ഷം രൂപ ചെലവഴിച്ചാണ് പാനലുകള്‍ സ്ഥാപിച്ചത്. ഡിസംബറോടെ മറ്റു ഭാഗങ്ങളിലും സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതു പൂര്‍ത്തിയാകുകയും ചെയ്യും.
https://www.facebook.com/Malayalivartha























