പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്.ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 19ന്

പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്.ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 19ന് നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാന് .
രാവിലെ 11.30ന് നടത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍, സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ കൂടിയായ ശ്രീജേഷിനു വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് സ്വീകരണം തീരുമാനിച്ചതാണ്. എന്നാല്‍ കായിക വകുപ്പിനെ അവഗണിച്ചുള്ള പരിപാടിയാണെന്ന പരാതിയുമായി മന്ത്രി അബ്ദുറഹിമാന് മുഖ്യമന്ത്രിയെ സമീപിച്ചതോടെ പരിപാടി മാറ്റിവച്ചു.
പരിപാടിയില്‍ പങ്കെടുക്കാനായി ശ്രീജേഷ് കുടുംബ സമേതം കൊച്ചിയില്‍ നിന്നു തലസ്ഥാനത്തേക്കു തിരിച്ചശേഷമാണ് പരിപാടി മാറ്റിയ വിവരം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ദേഹത്തെ അറിയിച്ചത്. അഭിമാനതാരത്തെ വിളിച്ചു വരുത്തി അപമാനിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
https://www.facebook.com/Malayalivartha























