പെരുമ്പിലാവ് അറക്കല്‍ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ചുകാരന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... പെരുമ്പിലാവ് അറക്കല്‍ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ചുകാരന് ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ചാലിശ്ശേരി ആലിക്കല്‍ സ്വദേശി വേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അജിതന്റെ മകന് 15 വയസ്സുള്ള അതുല്‍ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകന് 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























